കോന്നി : കോന്നിയിലെ സർക്കാർ സ്കൂളിൽ നിന്ന് ഇന്ന് കാണാതായ വിദ്യാർഥിനികളെ അടൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കോന്നിയിലെ പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുന്ന 3 വിദ്യാർഥിനികളെ ആണ് കാണാതായത്. സ്കൂളിൽ നിന്ന് ക്ലാസ് കഴിഞ്ഞ് 3.30 ന് ഇവർ പുറത്തേക്ക് പോയിരുന്നു. സ്കൂൾ ബസിലും കുട്ടികൾ കയറിയില്ല.
പുനരധിവാസ കേന്ദ്രത്തിൽ തിരികെ എത്താതിരുന്നതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അടൂരിൽ നിന്ന് കണ്ടെത്തിയത്. കുട്ടികൾ പോയതിൻ്റെ കാരണം വ്യക്തമായില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു