Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsദുരന്തമേഖലയിൽ ഏഴാം...

ദുരന്തമേഖലയിൽ ഏഴാം ദിനത്തെ തെരച്ചിൽ തുടങ്ങി

വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്ന തെരച്ചിൽ ഇന്ന് ഏഴാം ദിനത്തിലേക്ക്.12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്.കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. ഫയർ ഫോഴ്സ്, എസ്ഡി ആർഎഫ്, എൻഡിആർഎഫ് എന്നിവരുൾപ്പെടുന്ന ടീമാണ് തിരച്ചിൽ നടത്തുന്നത്.

സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും. ജില്ലാഭരണകൂടം ആവശ്യപ്പെടുന്നതുവരെ പ്രദേശത്ത് തുടരുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. തമിഴ്നാടിൻറെ അഞ്ച് കെഡാവര്‍ ഡോഗുകളെ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ചാലിയാറിലും തിരച്ചിൽ തുടരും.

അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി യോഗം ഇന്ന് രാവിലെ 11.30 ന് നടക്കും. തിരുവനന്തപുരത്ത് നിന്നു മുഖ്യമന്ത്രി ഓൺ ലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളും കളക്‌ഷന്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്നവ ഒഴികെയുള്ള സ്കൂളുകൾ ഇന്ന് തുറന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ

മാവേലിക്കര: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭർത്താവിനു വധശിക്ഷ.മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ(39) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ കുട്ടികൃഷ്ണനെ(60) വധശിക്ഷക്ക് വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2004 ഏപ്രില്‍...

വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കാൻ എൻപ്രൗഡ് പദ്ധതി

തിരുവനന്തപുരം : കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമ്യൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) എന്ന പേരിൽ ഒരു പദ്ധതി...
- Advertisment -

Most Popular

- Advertisement -