ന്യൂഡൽഹി : സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തപ്പെട്ടതായി റിപ്പോർട്ടുകൾ . ക്രിപ്റ്റോകറൻസി സംബന്ധിച്ച വീഡിയോകൾ കോടതിയുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.യുഎസ് കമ്പനിയായ റിപ്പിൾ ലാബ്സിന്റെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് പ്രചരിക്കുന്നത്.സുപ്രീം കോടതിയിലെ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്.കോടതിയുടെ ഐടി സെൽ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.