Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ് വിശ്വകർമ്മ...

തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

തിരുവനന്തപുരം : വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ സമൂഹ സംസ്ഥാന പ്രസിഡൻ്റ് ആർ എസ് മണിയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

സ്വർണ്ണത്തൊഴിൽ ചെയ്യുന്നവരെ ജാതീയമായും തൊഴിൽ പരമായും അധിക്ഷേപ്പിച്ചു കൊണ്ടുള്ള പരസ്യം സമുദായ അംഗങ്ങളേയും സ്വർണ്ണത്തൊഴിലാളികളേയും വേദനിപ്പിച്ചു എന്നും ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടികൾ സ്വികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയനും തമിഴ് വിശ്വകർമ്മ സമൂഹവും സംയുക്തമായി നടത്തിയ ധർണ്ണയ്ക്ക് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എം അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു .വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണ്: മുഖ്യമന്ത്രി

കൊല്ലം : ഇന്നത്തെ ഇന്ത്യയിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്നും, അതിന് പ്രധാന കാരണം ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം ആശ്രാമം സാംസ്കാരികസമുച്ചയത്തിൽ ഗുരുവിന്റെ വെങ്കലശില്പം അനാവരണം...

പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: സർവെ ജോലിയ്ക്ക് എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യു കയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു മെഴുവേലി കാരിത്തോട്ട പൂവണ്ണുംമൂട് ആശാൻ്റയ്യത്ത് ഷാജി (ചിപ്പു...
- Advertisment -

Most Popular

- Advertisement -