തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു.കൊടിയേറ്റിനായുള്ള കൊടിമരം വാദ്യമേളങ്ങളോടെ ഘോഷയാത്രയായി കിഴക്കും ഭാഗത്തു നിന്നും ക്ഷേത്രത്തിൽ കൊണ്ടുവന്നു. കോടിയേറ്റിനോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രാസാദശുദ്ധിക്രിയകളും,വാസ്തു ബലിയും തന്ത്രിയുടെ കാർമ്മികത്വത്തിൽ നടന്നു.