വാഷിങ്ടൻ : അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ചു.ഒക്ടോബര്‍ 22ന് ഇവരെ ചാർട്ടേഡ് വിമാനത്തിലാണ് തിരികെ അയച്ചതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരയാവാതിരിക്കാൻ കൂടിയാണ് നടപടിയെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദീകരിക്കുന്നത് .
2024 ജൂൺ മുതൽ യുഎസ് അതിർത്തിയിലേക്ക് അനധികൃതമായി എത്തുന്നവരിൽ 55 ശതമാനം കുറവുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത് .യു എസിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധനയും ശക്തമാക്കി.ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളില്‍നിന്നുള്ള 1,60,000 ആളുകളെയാണ് തിരികെ അയക്കുന്നത് .