Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നിയിൽ സി.ഐ.ടി.യു...

റാന്നിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

റാന്നി : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്.മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ പ്രതികള്‍ ആക്രമിച്ച സമയത്ത് തടസം പിടിച്ചപ്പോഴാണ് ജിതിനെയും ആക്രമിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത് .സംഭവത്തിനു പിന്നിൽ രാഷ്ട്രീയ തർക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുത്തേറ്റ ജിതിനെ ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശാ സി.എബ്രഹാം പുതിയ എ.ഡി.എമ്മായി ചുമതലയേറ്റു

ആലപ്പുഴ : ആലപ്പുഴയുടെ പുതിയ അഡീഷണൽ ജില്ല മജിസ്ട്രേറ്റായി (എ.ഡി.എം) ഡെപ്യൂട്ടി കളക്ടർ ആശാ സി.എബ്രാഹം ചാർജെടുത്തു. നേരത്തെ ആലപ്പുഴയിൽ  ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ചിരുന്നു .നിലവിൽ എറണാകുളം എ.ഡി.എമ്മായി പ്രവർത്തിച്ചു...

കുപ്‌വാരയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച്‌ സുരക്ഷാ സേന.ഓപ്പറേഷൻ ​ഗു​ഗൽധാറിന്റെ ഭാ​ഗമായി ഇന്നലെ മുതൽ നടത്തുന്ന തിരച്ചലിലാണ് രണ്ട് പേരെ വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു...
- Advertisment -

Most Popular

- Advertisement -