വാഷിംഗ്‌ടൺ : യുക്രൈനുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കണെമെന്നും അല്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതിയും തീരുവയും ചുമത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രംപ് അധികാരമേൽക്കും മുമ്പ് റഷ്യൻ എണ്ണ ഉൽപാദകർക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക കൂടുതൽ ഉപരോധമേർപ്പെടുത്തിയിരുന്നു. പുതിയ അമേരിക്കൻ ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ മുൻപ് വ്യക്തമാക്കിയിരുന്നു.