Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ...

ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളുടെ പ്രവര്‍ത്തനം മാതൃകാപരം-  കമ്മിഷന്‍ ചെയർമാൻ

പത്തനംതിട്ട : പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രശനങ്ങള്‍ പരിഹരിക്കുന്നതില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ജില്ലയിലെ പ്രവര്‍ത്തനം മാതൃകാപരമെന്ന് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മിഷന് ജില്ലയില്‍ ലഭിച്ച പരാതികളില്‍ ഭൂരിപക്ഷവും തീര്‍പ്പാക്കാന്‍ കഴിഞ്ഞു. ഇതില്‍ ഉദ്യോഗസ്ഥരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. മറ്റുള്ളവര്‍ക്ക് നിസാരമായി തോന്നിയേക്കാവുന്ന ഈ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഗൗരവമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായി വകുപ്പുകളുടെ ആത്മാര്‍ഥമായ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ആകെ 102 പരാതികള്‍ പരിഗണിച്ചതില്‍ 80 എണ്ണം തീര്‍പ്പാക്കി. പോലിസ് വകുപ്പായി ബന്ധപ്പെട്ട 54 പരാതികളും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 35 പരാതികളും പഞ്ചായത്ത്-മുന്‍സിപ്പാലിറ്റികളുമായി ബന്ധപ്പെട്ട 18 പരാതികളുമാണ് ഉണ്ടായിരുന്നത്. 2022 ലെ 35 പരാതികളും 2023 ലെ 52 പരാതികളും 2024 ലെ 14 പരാതികളുമാണ് അദാലത്തില്‍ പരിഗണിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി : കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും...

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു : പ്രതിഷേധവുമായി ബന്ധുക്കൾ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചതിനെ ചൊല്ലി ബന്ധുക്കളുടെ പ്രതിഷേധം.അമ്പലപ്പുഴ സ്വദേശി മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ മാസം 28-ന് ജനിച്ച കുഞ്ഞിന് അണുബാധയുണ്ടെന്നറിയിച്ച്‌ തീവ്രപരിചരണവിഭാഗത്തിലാക്കി....
- Advertisment -

Most Popular

- Advertisement -