Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAdoorടിക്കറ്റ് ചോദിച്ച...

ടിക്കറ്റ് ചോദിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് നേരേ അസഭ്യവർഷം, കയ്യേറ്റ ശ്രമം

അടൂർ : ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചത്.

കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ശനിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. രാത്രി 8.40-ഓടെയാണ് കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് യാത്രതിരിച്ചത്. ബസിന്റെ അവസാനട്രിപ്പായിരുന്നു ഇത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. അപ്പോഴാണ് ബസ്സിലുള്ള ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായത്.

തുടര്‍ന്ന് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ കണ്ടക്ടറോട് തട്ടിക്കയറിയത്. ടിക്കറ്റ് കാണിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ കണ്ടക്ടറെ അസഭ്യം പറഞ്ഞെന്നും ബഹളം വെച്ചെന്നും കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹസിക്കുകയും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം ബന്ധം വിട്ട് പി കെ ശശി യുഡിഎഫില്‍: ഒറ്റപ്പാലത്ത് മത്സരിച്ചേക്കുമെന്ന് സൂചന

പാലക്കാട്: വളരെ കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പി കെ ശശി നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ്...

തെരഞ്ഞെടുത്തു

പത്തനംതിട്ട: ഭാരതീയ വ്യാപാരി വ്യവസായി സംഘം(ബിവിവിഎസ്) സംസ്ഥാന സമിതി അംഗമായി രാജേഷ് കുമാർ.ജി പുല്ലാടിനെ തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന ആറാമത് സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ചുമതല നൽകിയത്. നിലവിൽ പത്തനംതിട്ട ജില്ലാ ജനറൽ...
- Advertisment -

Most Popular

- Advertisement -