കോഴിക്കോട് : എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വീട്ടിലെ ജോലിക്കാർ ഉൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുകയാണ്. എം.ടിയുടെ നടക്കാവിലെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് ലോക്കറ്റും മരതകം പതിച്ച ലോക്കറ്റുൾപ്പെടെ 26 പവനാണ് മേഷണം പോയത്. കുടുംബവുമായി അടുത്ത് ഇടപഴകിയവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പൊലീസ് ജോലിക്കാരെ കസ്റ്റഡിയിലെടുത്തത്.