Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamറബ്ബർ ബോർഡ്...

റബ്ബർ ബോർഡ് ആസ്ഥാനത്തെ  കോട്ടേഴ്സിൽ മോഷണം : പണവും 100 പവനോളം സ്വർണാഭരണങ്ങളും കവർന്നതായി പരാതി

കോട്ടയം : കോട്ടയം പുതുപ്പള്ളി റബ്ബർ ബോർഡ് ആസ്ഥാനത്തെ കോട്ടേഴ്സിൽ മോഷണം നടന്നതായി പരാതി. നൂറു പവനോളം സ്വർണം നഷ്ടമായതായി പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രിയിലാണ് കോട്ടേഴ്സിൽ മോഷണം നടന്നത്.  മൂന്ന് മുറികളിൽ മോഷണം നടത്തുകയും ഒരു മുറി ഭാഗികമായി കുത്തി തുറന്ന നിലയിലും ആണ് കണ്ടെത്തിയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മോഷണം നടന്ന കോട്ടേഴ്‌സുകളിൽ നിന്ന് പണവും സ്വർണാഭരണങ്ങളും നഷ്ടമായതായാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കു. സംഭവമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാധനങ്ങൾ മോഷണം പോയത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും വീട്ടിലെ താമസക്കാർ സ്ഥലത്തെത്തിയാൽ മാത്രമേ എത്ര രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്താൻ ആവുകയുള്ളൂ എന്നും പോലീസ്  പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വ്യോമാതിർത്തി പൂർണമായും അടച്ച് പാക്കിസ്ഥാൻ : മുന്നൊരുക്കവുമായി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയുടെ സൈനിക നടപടിക്കു പിന്നാലെ പാക്കിസ്ഥാൻ. വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചു .സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചിടുന്നതായാണ് പ്രഖ്യാപനം. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പറക്കല്‍ അനുമതിയുള്ളത്‌.അടുത്ത 48 മണിക്കൂര്‍...

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും...
- Advertisment -

Most Popular

- Advertisement -