തിരുവല്ല: ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ തിരുവല്ല മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന ‘തിരുവല്ല പുഷ്പമേള 2025’ സ്വാഗതസംഘം ഓഫീസ് എംഎൽഎ അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. മതേതര ഇടങ്ങൾ കുറഞ്ഞു പോയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുഷ്പമേളയ്ക്കു അത്തരം കുറവ് ഒരളവുവരെ കുറയ്ക്കുവാൻ കഴിയും എന്ന് അഡ്വ. മാത്യു റ്റി.തോമസ് പ്രസ്താവിച്ചു.
തിരുവല്ല പുഷ്പമേള 2025 ഓഫിസ് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം അമ്പ്രയിൽ ബിൽഡിംഗസിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോർട്ടികൾച്ചർ ഡവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് ഇ എ ഏലിയാസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ,
പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ, ടി. കെ. സജീവ്, കൺവീനർ റോജി കാട്ടാശ്ശേരി, ട്രഷറർ പി. എ. ബോബൻ, സെക്രട്ടറി അഡ്വ. ബിനു വി ഈപ്പൻ, മുൻസിപ്പൽ കൗൺസിലർ മാത്യുസ് ചാലക്കുഴി, വിവിധ കമ്മറ്റി ഭാരവാഹികളായ പി. ഡി. ജോർജ്, ലാജി മാത്യു, മേരി തോമസ്, തോമസ് വർഗീസ്, ടി. സി. ജേക്കബ്, സെബാസ്റ്റ്യൻ കാടുവട്ടൂർ, ഏബ്രഹാം പി വർഗീസ്, തമ്പി കുന്നു കണ്ടത്തിൽ ഓസ്റ്റിൻ ജേക്കബ്, അജി തമ്പാൻ എന്നിവർ പ്രസംഗിച്ചു.