Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsബസ്സിൽ കടത്തുകയായിരുന്ന...

ബസ്സിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അടൂർ സ്വദേശികളായ രണ്ട് പേർ തിരുവല്ല പോലീസിന്റെ പിടിയിലായി

തിരുവല്ല : ബാംഗ്ലൂരിൽ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന സർവീസ് ബസ്സിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അടൂർ സ്വദേശികളായ രണ്ട് പേർ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. 15 ഗ്രാമോളം തൂക്കം വരുന്ന എംഡി എം എ പിടിച്ചെടുത്തു. ബാംഗ്ലൂർ മഡുവാളയിൽ നിന്നും ഇന്നലെ വൈകിട്ട്  9മണിയോടെ പുറപ്പെട്ട യാത്ര എന്ന ടൂറിസ്റ്റ് ബസ്സിൽ സഞ്ചരിച്ചിരുന്ന അടൂർ പഴകുളം വലിയവിളയിൽ  ഫൈസൽ മുഹമ്മദ് ( 24 ), അടൂർ പറക്കോട് അണ്ടൂർ തേക്കേതിൽ റോക്കി റോയി ( 21 ) ആണ്  15 ഗ്രാമോളം തൂക്കം വരുന്ന  എംഡി എം എയുമായി പിടിയിലായത്.

തിരുവല്ല – ചെങ്ങന്നൂർ റോഡിൽ മഴുവങ്ങാട്ചിറയ്ക്ക് സമീപം പുളിമൂട്ടിൽ സിൽക്സിന് മുമ്പിലായി ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് ബസ്സിന്റെ ലഗേജ് കമ്പാർട്ട്മെൻറ് ഷൂസിലും ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലും  ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ പിടികൂടിയത്.

പിടിയിലായ ഫൈസൽ മുഹമ്മദിന് എതിരെ എംഡി എം എ , കഞ്ചാവ് കടത്ത് അടക്കമുള്ള ഒട്ടനവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ പിടിയിലായ റോക്കി റോയിയെ പ്രതി ചേർക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത്‌ ലഹരി സംഘത്തിന്റെ അക്രമം

തിരുവനന്തപുരം : അമ്പൂരിയില്‍ ഭീകരന്തരീക്ഷം സൃഷ്ടിച്ചു ലഹരി സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്ററെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയെയും രക്ഷിക്കാനെത്തിയ ഭർത്താവിനെയും മർദിച്ചു. ഒരു വീടിന്റെ...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്:പ്രതിയുടെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം ലഭിച്ചു.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന്...
- Advertisment -

Most Popular

- Advertisement -