തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായി. രാവിലെയായിരുന്നു സംഭവം.കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരാരിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. വൃത്തിയാക്കുന്നതിനിടെ തോട്ടിൽ വെളളം ഉയരുകയും ഇയാൾ ഒഴുക്കിൽപെടുകയുമായിരുന്നു.
റെയിൽവേയുടെ നിർദേശാനുസരണമാണ് തോട് വൃത്തിയാക്കൽ നടന്നത്. തോട്ടിൽ ധാരാളം മാലിന്യങ്ങൾ കൂമ്പാരംകെട്ടി കിടക്കുകയാണ്.ഇവിടെ വൃത്തിയാക്കാൻ നാല് പേരാണ് ഉണ്ടായിരുന്നത്. തോട്ടിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.