Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsവോട്ട് ചെയ്യാൻ...

വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം

പത്തനംതിട്ട : നഗരസഭയിൽ  മുണ്ടു കോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്കൂളിലെ മൂന്ന് ബൂത്തുകളിൽ വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം. 4 ഡോളികളാണ് റോഡിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈ സ്കൂളിൽ പ്രവർത്തിക്കുന്ന 3 ബൂത്തുകളിലേക്കായി ക്രമീകരിച്ചിരിക്കുന്നത്.

43 ഓളം പടിക്കെട്ടുകൾ കയറി വേണം വോട്ടർമാർക്ക്  മുണ്ടുകോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്ക്കുളിലെ മുന്ന് ബൂത്തുകളിൽ എത്തിച്ചേരാൻ. ശാരീരിക അവശതകളുള്ളവർക്കും ഭിന്ന ശേഷിക്കാരുമായ വോട്ടർമാർക്ക് ബൂത്തിൽ എത്തിച്ചേരാൻ 4 ഡോളികളും 12 ചുമട്ടുകാരെയുമാണ് കോഴഞ്ചേരി താലൂക്ക് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്ത് ബൂത്ത് ക്രമീകരിക്കാൻ അനുയോജ്യമായ മറ്റിടങ്ങൾ ലഭ്യമല്ലാത്തതിനാലും സ്കൂൾ മുറ്റത്തേക്ക് വാഹനങ്ങൾ എത്തിക്കാൻ സാധിക്കാത്തതിനാലും ഏറെ കാലങ്ങളായി ശാരീരിക അവശതകൾ നേരിടുന്ന വോട്ടർമാർക്കായി ഡോളി സൗകര്യം ഏർപ്പെടുത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 28-09-2024 Karunya KR-673

1st Prize Rs.80,00,000/- KS 345463 (VADAKARA) Consolation Prize Rs.8,000/- KN 345463 KO 345463 KP 345463 KR 345463 KT 345463 KU 345463 KV 345463 KW 345463 KX 345463...

പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു

കോഴഞ്ചേരി : കോഴഞ്ചേരിയിൽ പമ്പാ നദിയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിൻ്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു. ഏറെ നാളായി മുടങ്ങിക്കിടന്ന നിർമാണ അനുബന്ധ പ്രവൃത്തികൾക്കാണ് ജീവൻ വച്ചത്.മാരാമൺ- നെടുംപ്രയാർ ഭാഗത്തെ സമാന്തര റോഡിൻ്റെയും സംരക്ഷണ...
- Advertisment -

Most Popular

- Advertisement -