തിരുവനന്തപുരം : സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ മൂന്ന് ഡിപ്പോകൾ പൊളിച്ച് പണിയും. ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കായംകുളം ഡിപ്പോകളാണ് പൊളിച്ചു പണിയുന്നത്. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് ഗതാഗതമന്ത്രിക്ക് സമർപ്പിക്കണം