Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsമൂന്ന് കെ.എസ്.ആർ.ടി.സി...

മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു: 16 യാത്രക്കാർക്ക് പരിക്ക്

തിരുവല്ല:  തിരുവല്ല മുത്തൂരിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ 16 യാത്രക്കാർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് 6.30 ന്  മുത്തൂർ എസ്.എൻ.ഡി.പി ശ്രീസരസ്വതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് പോയ ബസ്സുകളാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിച്ചത്.  കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായത്. ആദ്യ ബസിന് പിന്നിൽ  കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്  ഇടിച്ചു. തൊട്ടു പിന്നാലെ എത്തിയ സൂപ്പർഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ടവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഢംബരക്കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ  ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

തിരുവല്ല: അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കുരിശുകവല മേരിഗിരി അരമനയ്ക്ക് സമീപം ആഢംബരക്കാർ നിയന്ത്രണം വിട്ട്  2 കാറിലും 3 ബൈക്കിലും ഇടിച്ച് രണ്ട്  പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന രണ്ട് പേരിൽ...

മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല: പരുമല  ഇല്ലിമലയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പരുമല പീടകയ്ക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈൻ ( 38) നെയാണ് അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -