Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsമിഠായി രൂപത്തിലുള്ള...

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : മിഠായി രൂപത്തിലുള്ള ലഹരിയടങ്ങിയ പാഴ്‌സലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ് , മാർഗ്ഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രിയിൽ ഇവർ പിടിയിലായത്.

വട്ടപ്പാറയിൽ ഒരു സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ വിലാസത്തിലാണ് പാഴ്‌സൽ എത്തിയത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. ബോയ്സ് ഹോസ്റ്റലിന് സമീപത്തുള്ള വാടകവീട്ടിലാണ് ടൈൽ പണിക്കാരായ ഇവർ താമസിക്കുന്നത്. 105 മിഠായികളാണ് പാഴ്‌സൽ കവറിലുണ്ടായിരുന്നത്. കറുത്ത കളറിലുള്ള ഈ മിഠായിയിൽ ടെട്രാഹൈഡ്രോ കനാബിനോള്‍ എന്ന ലഹരി വസ്തു ഉണ്ടെന്ന് പോലീസ് പറയുന്നു.സ്കൂൾ, കോളേജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈ​ദരാബാദ് : തെലുങ്ക് നടനും മുൻ ബിജെപി എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു .ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിം നഗറിലുള്ള വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജ അസുഖത്തെ...

ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി : ഒരാൾ മരിച്ചു

കൊച്ചി : തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറിയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു .3 പേർക്ക് ഗുരുതര പരുക്ക്. കാർ ഓടിച്ചിരുന്ന പുത്തൻകുരിശ് സ്വദേശി അ‌ജിത്ത് (26) ആണ് മരിച്ചത്.പുലർച്ചെ 4 മണിയോടെ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -