Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിലെ എടിഎം...

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടിൽ പിടിയിൽ

തൃശ്ശൂർ : തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ.തമിഴ്നാട്ടിലെ നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. ഹരിയാന സ്വദേശികളാണ് പിടിയിലായത്. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പൊലീസ് കീഴ്‌പ്പെടുത്തിയത്.

ഇവർ സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു.ഇതോടെ നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണവും മോഷണത്തിനായി ഉപയോ​ഗിച്ച കാറും കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടായിരുന്നു .തോക്ക് അടക്കമുള്ള ആയുധങ്ങളും പ്രതികളുടെ കയ്യിലുണ്ടായിരുന്നു .പോലീസുമായുള്ള ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം .നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ സംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈദ്യുതി മുടക്കം:  ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി

ആലപ്പുഴ: വൈദ്യുതി മുടക്കം കാരണം ജലവിതരണം മുടങ്ങിയേക്കാമെന്ന് വാട്ടർ അതോറിറ്റി. കെ.എസ്.ഇ. ബി. ലൈനിലെ തകരാർ മൂലം ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന  പമ്പിങ് സ്റ്റേഷനുകളിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാൽ ജലവിതരണത്തിൽ തടസം...

Kerala Lotteries Results : 30-10-2024 Fifty Fifty FF-115

1st Prize Rs.1,00,00,000/- FF 314374 (PAYYANNUR) Consolation Prize Rs.8,000/- FA 314374 FB 314374 FC 314374 FD 314374 FE 314374 FG 314374 FH 314374 FJ 314374 FK 314374...
- Advertisment -

Most Popular

- Advertisement -