Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ നാട്ടുകാരെ...

വയനാട്ടിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി

വയനാട് : വയനാട് അമരക്കുനിയിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി.കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. ഇതുവരെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി.ആടിനെ കൊന്നതിന് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു.

ഈ മാസം 7നാണ് അമരക്കുനിയിൽ കടുവയെ ആദ്യം കണ്ടത് .തുടർച്ചയായി മൂന്നാം ദിവസമാണു കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നത്. രാത്രി മുഴുവൻ ആർആർടി, വെറ്ററിനറി സംഘങ്ങൾ കടുവയെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കടുവയെ പിടിക്കാനുള്ള ശ്രമം തുടരുകയാണെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു : പോലീസ്

ഹൈദരാബാദ് : പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നെന്ന് പോലീസ് .തെളിവായി തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.യുവതി...

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം: തിരുവല്ലയിൽ  സമ്മേളനവും പായസവിതരണവും 

തിരുവല്ല: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൻ്റെ ഭാഗമായി എൽ ഡി എഫ് തിരുവല്ല നിയോജകമണ്ഡലത്തിൽ സമ്മേളനവും പായസവിതരണവും നടത്തി.  കെ എസ് ആർ ടി സി കോർണറിൽ നടന്ന പരിപാടി മാത്യൂ ടി തോമസ്...
- Advertisment -

Most Popular

- Advertisement -