Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsNationalതിരുപ്പതി ലഡ്ഡു...

തിരുപ്പതി ലഡ്ഡു നെയ്യിൽ മായം ചേർത്ത കേസ് : നാലുപേരെ സിബിഐ കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡു പ്രസാദമുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയെന്ന കേസിൽ നാല് പേരെ സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ ജെയിൻ,വൈഷ്ണവി ഡയറി സിഇഒ അപൂർവ വിനയ് കാന്ത് ചൗഡ, എആർ ഡയറി എംഡി രാജു രാജശേഖരൻ എന്നിവരാണ് അറസ്റ്റിലായത്.

വൈഷ്ണവി ഡെയറിയുടെ പ്രതിനിധികളാണ് നെയ്യ് വിതരണത്തിന് എആർ ഡയറിയുടെ പേരിൽ ടെൻഡർ എടുത്തത്. വ്യാജ രേഖകളും സീലുകളും ഉപയോഗിച്ചാണ് ടെൻഡർ നടപടികളിൽ വൈഷ്ണവി ഡയറി കൃത്രിമം കാണിച്ചത്. ആവശ്യമായ അളവിൽ വിതരണം ചെയ്യാൻ ശേഷിയില്ലാത്തതിനാൽ റൂർക്കിയിലെ ഭോലെ ബാബ ഡെയറിയിൽ നിന്ന് നെയ്യ് ലഭിച്ചെന്ന് അവകാശപ്പെട്ട് വ്യാജരേഖകൾ സൃഷ്ടിക്കുകയും ചെയ്തു .

ആരോപണങ്ങൾ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) രൂപം നൽകിയത്. രണ്ട് സിബിഐ ഉദ്യോഗസ്ഥരും രണ്ട് ആന്ധ്രാപ്രദേശ് സർക്കാർ ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഒരു പ്രതിനിധിയും ഉൾപ്പെട്ടതാണ് എസ്ഐടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിന് സർക്കാർ ഗവേഷണം നടത്തുന്നു- വി. ഡി .സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് അധികാരത്തിൽ ഇരിക്കുന്ന ഗവൺമെൻ്റ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിൽ ഗവേഷണം നടത്തുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.കേരള എൻ...

ചിങ്ങപ്പുലരിയിൽ ശബരിമലയിൽ ഭക്തജനത്തിരക്ക്

ശബരിമല : ചിങ്ങപ്പുലരിയിൽ ശബരിമല നട  പുലർച്ചെ അഞ്ചിനു തുറന്നപ്പോൾ വലിയ ഭക്തജനത്തിരക്കാണ്  അനുഭവപ്പെട്ടത്. ഇന്ന് സന്നിധാനത്ത്  ലക്ഷാർച്ചന നടന്നു. 21 ന് രാത്രി 10നു നടയടയ്ക്കും വരെ തന്ത്രി കണ്ഠര് രാജീവരരുടെ...
- Advertisment -

Most Popular

- Advertisement -