Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNewsവ്രതശുദ്ധിയുടെ പുണ്യവുമായി...

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ

പത്തനംതിട്ട : വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം ഇന്ന്  ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു . പ്രഭാതം മുതൽ പ്രദോഷം വരെ  അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും  നാഥന് സമർപ്പിച്ച വിശ്വാസികൾക്ക് ഇന്ന്  സന്തോഷത്തിൻ്റെ  സുദിനം കൊണ്ടാടും.  ഒരു മാസം നീണ്ട് നിന്നിരുന്ന  വ്രതത്തിലൂടെ കൈവരിച്ച പരിശീലനം പ്രായോഗിക രൂപത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന പ്രതിജ്ഞയോടെ പുണ്യ മാസത്തിലെ മുപ്പത് ദിനരാത്രങ്ങള്‍ പൂര്‍ത്തിയാക്കിയാണ്  പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇന്നലെ  വൈകീട്ടോടെ പള്ളികളില്‍ നിന്നും മുസ്‌ലിം ഭവനങ്ങളില്‍ നിന്നും ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് ആല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് കൊടുത്തുകൊണ്ടാണ് പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്. രാവിലെ കുളിച്ചു പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക.

പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും പുരോഹിതർ  നേതൃത്വം നല്‍കി. തുടര്‍ന്ന് ബന്ധുവീടുകളിലും സുഹൃത്ത്  വീടുകളിലും സന്ദര്‍ശനം നടത്തി ഈദാശംസകള്‍ കൈമാറും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രാർഥിക്കാൻ വിശ്വാസികൾ തയാറാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി പി ഷുഐബ് മൗലവി എന്നിവർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ : പുറംകടലിൽ നങ്കൂരമിട്ടു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്കു കപ്പലെത്തും.മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്.വിഴിഞ്ഞത്ത് ആദ്യം എത്തിയ സാൻ ഫെർണാണ്ടോ മടങ്ങിയതിന്...

നായർ സർവീസ് സൊസൈറ്റി  ലഹരിക്കെതിരെ പോരാടണം:  ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ  പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദേശം നൽകി. ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുൻപത്തെ...
- Advertisment -

Most Popular

- Advertisement -