ന്യൂഡൽഹി : ഇന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷിക ദിനം .സുശാസൻ ദിവസ് അഥവാ ഗുഡ് ഗവേർണൻസ് ഡേ ആയാണ് രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത്.ഡൽഹിയിലെ സദൈവ് അടൽ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അർപ്പിച്ചു.രാജ്യത്തിൻറെ പുരോഗതിയുടെ വഴികാട്ടിയാണ് അടൽ ബിഹാരി വാജ്പേയിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരും അടൽ സ്മാരകത്തിൽ ആദരം അർപ്പിക്കാനെത്തി.