തിരുവനന്തപുരം : ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് നടത്തിയ ചർച്ചയും പരാജയം.മന്ത്രിതല ചർച്ച നാളെയും തുടരും. ആശമാരുമായുള്ള മൂന്നാം വട്ട ചർച്ചയാണ് നടന്നത്. വേതനപരിഷ്കരണം സംബന്ധിച്ച് വിശദമായി പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കുന്നത് പരിഗണനയിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കമ്മീഷനെ വെക്കുന്നതിനെ സമര സമിതി ഒഴികെ ബാക്കി ട്രേഡ് യൂണിയനുകൾ അംഗീകരിച്ചു. എന്നാൽ കമ്മീഷനെ നിയോഗിക്കുന്നതിൽ വിശ്വാസമില്ലെന്നും സമരം ശക്തമായി മുന്നോട്ടുപോകുമെന്നും ആശമാർ പ്രതികരിച്ചു.
