തൃശ്ശൂർ : പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പുതുക്കിയ ടോള്‍ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.സുരക്ഷ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പു നൽകി.71 ദിവസത്തിന് ശേഷമാണ് കോടതി അനുമതി നൽകിയത്. ആഗസ്റ്റ് 6 നാണ് ഹൈക്കോടതി പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിയത്.