Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurടി പി...

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോൾ റദ്ദാക്കിയത്.

കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാരെ ഇന്നലെ സസ്പെൻ്റ് ചെയ്തിരുന്നു.

തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് പ്രതികൾ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ച് മദ്യം കഴിക്കാൻ അവസരമൊരുക്കുകയായിരുന്നു. കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യപൻ തിന്നർ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കാസർഗോഡ് : ബേഡകത്ത് കടയിലിട്ട് തിന്നർ ഒഴിച്ച് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (30) ആണ് മരിച്ചത്. തൊട്ടടുത്ത ഫർണിച്ചർ കടക്കാരനായ തമിഴ്നാട് സ്വദേശി രാമാമൃത (57) ആണ്...

എട്ട്  നാൾ നീണ്ടു നിന്ന 130 -ാമത് മാരാമൺ കൺവെൻഷൻ സമാപനമായി

മാരാമൺ : സമൂഹത്തിൽ ഐക്യം അനിവാര്യമാണെന്ന സന്ദേശം നൽകി 130 -ാമത് മാരാമൺ കൺവെൻഷൻ്റെ 8 നാൾ നീണ്ടു നിന്ന യോഗങ്ങൾക്ക് ഇന്ന് വൈകിട്ട് സമാപനമായി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത സമാപന സന്ദേശം...
- Advertisment -

Most Popular

- Advertisement -