Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപേവിഷബാധ പ്രതിരോധം...

പേവിഷബാധ പ്രതിരോധം : സ്‌കൂൾ അസംബ്ലികളിൽ തിങ്കളാഴ്ച ബോധവത്ക്കരണം

തിരുവനന്തപുരം : പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിപാടിയുടെ ഭാഗമായി ജൂൺ 30ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂൾ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു ക്ലാസ് സംഘടിപ്പിക്കും.

സ്‌കൂളുകളിലെ അസംബ്ലികളിൽ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാരോ ആരോഗ്യ പ്രവർത്തകരോ പങ്കെടുക്കും. ജില്ലകളിൽ ഒരു പ്രധാന സ്‌കൂളിൽ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാതല പരിപാടിയും സംഘടിപ്പിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അധ്യാപകർക്കും ബോധവത്ക്കരണം നൽകും.

തുടർന്ന് ജൂലൈ മാസത്തിൽ എല്ലാ സ്‌കൂളുകളിലെ അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ കുട്ടികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്ന ലഘുലേഖകളും വിഡിയോകളും പോസ്റ്ററുകളും തയ്യാറാക്കി പ്രചരണം നടത്തും. ഇതിലൂടെ കുട്ടികളിലും അവരിലൂടെ വീട്ടിലുള്ളവർക്കും അവബോധം നൽകാൻ സഹായിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമിക്കാൻ 17.7 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി കെ. കൃഷ്ണൻ കുട്ടി

പത്തനംതിട്ട: കുന്നന്താനം കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമാണത്തിന് 17.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി  വൈദ്യുതി വകുപ്പ് മന്ത്രി  കെ. കൃഷ്‌ണൻകുട്ടി  പറഞ്ഞു.  ജനക്ഷേമ നയമാണ് സർക്കാരിന്റേത്. ആരോഗ്യ- പൊതു വിദ്യാഭ്യാസ...

അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് മടങ്ങിയ ഗാനമേള സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു

പത്തനംതിട്ട: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിൽ ഗാനമേള അവതരിപ്പിച്ച് മടങ്ങിയ സംഘത്തിലെ അംഗങ്ങൾ സഞ്ചരിച്ച കാർ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം ജംക്ഷനും വാളിപ്ലാക്കൽ പടിക്കും മധ്യേ കൂട്ടിയിടിച്ച് ഡ്രൈവർ...
- Advertisment -

Most Popular

- Advertisement -