Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഎംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ അവസരം; സീനിയോറിറ്റി നഷ്ടപ്പെടില്ല

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചു. 

2025 ജനുവരി 1  മുതൽ 2026 ഓഗസ്റ്റ് 31  വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ 31 വരെ തങ്ങളുടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്.

രജിസ്‌ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ തുടർച്ചയായി ലഭിച്ച സാഹചര്യത്തിലാണ്, ഉദ്യോഗാർത്ഥികളുടെ മുൻഗണന (സീനിയോറിറ്റി) നഷ്ടപ്പെടാത്ത രീതിയിൽ കാലാവധി നീട്ടിനൽകിക്കൊണ്ട് തൊഴിലും നൈപുണ്യവും- നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് ഉത്തരവിറക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ തിരുവാഭരണം കമ്മീഷണര്‍  എസ് ബൈജുവിനെ  അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെ  പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.  ദ്വാരപാലക പാളികള്‍ കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ബൈജു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്...

സിപിഎം പ്രവർത്തകന് വെട്ടേറ്റു : ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് എന്ന് പ്രവർത്തകർ

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ സ്ലിപ് വിതരണത്തിനിടെയാണ് സംഭവം. അറുകാലിക്കല്‍ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. അയല്‍വാസിയായ അലക്‌സാണ് രാധാകൃഷ്‌ണനെ ആക്രമിച്ചത്. രാധാകൃഷ്ണന് തലക്കും കാലിനും...
- Advertisment -

Most Popular

- Advertisement -