Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകലാശക്കൊട്ട്: പത്തനംതിട്ട...

കലാശക്കൊട്ട്: പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം

പത്തനംതിട്ട:ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നര മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം. കോന്നി ഭാഗത്തു നിന്നും പത്തനംതിട്ടക്ക് വരുന്ന കെഎസ്ആർടിസി ബസ്സുകൾ മൈലപ്ര വഴി പത്തനംതിട്ട ഡിപ്പോയിൽ പ്രവേശിക്കണം.

കോന്നി ഭാഗത്തു നിന്നും പത്തനംതിട്ട-കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി പോകേണ്ടതാണ്. കോന്നി റാന്നി ഭാഗങ്ങളിൽനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന സ്വകാര്യ ബസ്സുകൾ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം.

അടൂർ, കോഴഞ്ചേരി, ഭാഗത്തു നിന്നും വരുന്ന കെ എസ് ആർടി സി ബസ്സുകൾ സെൻറ് പീറ്റേഴ്സ്-മേലേ വെട്ടിപ്രം വഴി കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചേരേണ്ടതും തിരികെ ഈവഴി തന്നെ പോകേണ്ടതുമാണ്.അടൂർ, കോഴഞ്ചേരി, ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ സെൻറ് പീറ്റേഴ്സ് മേലേ വെട്ടിപ്രം വഴി താഴെ വെട്ടിപത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം.

പ്രമാടം, വള്ളിക്കോട് ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ സ്റ്റേഡിയം ജംഗ്ഷൻ-സെൻറ് പീറ്റേഴ്സ്-മേലേവെട്ടിപ്രം വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകേണ്ടതുമാണ്.

പത്തനംതിട്ടയിൽനിന്നും പ്രമാടം, വളളിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ
വാഹനങ്ങൾ മേലേ വെട്ടിപ്രം-സെൻറ് പീറ്റേഴ്സ്-സ്റ്റേഡിയം ജംഗ്ഷൻ വഴിയും, കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും അടൂർ, കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ താഴെ വെട്ടിപ്രം-മേലേ വെട്ടിപ്രം-സെൻറ് പീറ്റേഴ്സ് വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 04-07-2024 Karunya Plus KN-529

1st Prize Rs.8,000,000/- PW 194682 (KANNUR) Consolation Prize Rs.8,000/- PN 194682 PO 194682 PP 194682 PR 194682 PS 194682 PT 194682 PU 194682 PV 194682 PX 194682 PY...

അമ്മയുടെ പേരിൽ ഒരു മരം : കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

ആറന്മുള: ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പാക്ഷീകത്തിന്റെ ഭാഗമായി അമ്മയുടെ പേരിൽ ഒരു മരം എന്ന പ്രവർത്തനത്തിന്റെ ഉത്ഘാടനം, ആറന്മുള ശബരി ബാലാശ്രമത്തിൽ മുൻ മിസ്സൊറാം ഗവർണർ കുമ്മനം രാജശേഖരൻ സ്വന്തം അമ്മയുടെ...
- Advertisment -

Most Popular

- Advertisement -