Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട നഗരത്തിൽ...

പത്തനംതിട്ട നഗരത്തിൽ രണ്ട്  മാസത്തേക്ക് ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അബാന്‍ മേല്‍പാലം നിര്‍മാണത്തിനായി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് സ്പാന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നതിനാൽ  മാര്‍ച്ച് 17 മുതല്‍ രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഭാഗത്തുനിന്ന് അബാന്‍ ജംഗ്ഷനിലേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ എത്തി ടി കെ റോഡില്‍ പ്രവേശിച്ച് അബാന്‍ ജംഗ്ഷനില്‍ എത്തിചേരണം.

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഭാഗത്തുനിന്ന് അബാന്‍ ജംഗ്ഷനിലേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് മുന്‍വശത്ത് കൂടി അബാന്‍ ജംഗ്ഷനില്‍ എത്തിചേരണം.അബാന്‍ ജംഗ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകേണ്ടുന്ന എല്ലാ വാഹനങ്ങളും മിനി സിവില്‍ സ്‌റ്റേഷന്‍ റോഡ് -കെഎസ്ആര്‍ടിസി റോഡ് വഴി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകണം.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുമ്പഴ വഴിയുളള ദീര്‍ഘദൂര വാഹനങ്ങള്‍ താഴെ വെട്ടിപുറം ജംഗ്ഷന്‍-മൈലപ്ര വഴി പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരു ദുരന്തം : ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് മേധാവി അടക്കം 4 പേർ അറസ്റ്റിൽ. ആർസിബി മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെ,ഇവന്റ് മാനേജ്മെന്റ്...

കെ എസ് ആർ  ടി സി ബജറ്റ് ടൂറിസം: അടവി കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും ഒരുക്കുന്നു

തിരുവനന്തപുരം : കെ എസ് ആർ  ടി സി ബജറ്റ് ടൂറിസത്തിൽ അടവി കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തും പാറ യാത്രയും ഒരുക്കുന്നു.  കെ എസ് ആർ  ടി...
- Advertisment -

Most Popular

- Advertisement -