Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiട്രെയിൻ ടിക്കറ്റ്...

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു: ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എസി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും.

500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല. 2025 ജൂലൈ 1 മുതൽ ആരംഭിക്കുന്ന തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു. തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാർ നിർബന്ധമാക്കി തെന്നാണ് വിശദീകരണം.

01-07-2025 മുതൽ തത്കാൽ സ്കീം പ്രകാരമുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് വഴി ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂവെന്ന് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തോപ്പിൽ ഭാസിയുടെ പൂർണകായപ്രതിമ പത്തനംതിട്ടയിൽ സ്ഥാപിക്കണം : പൊതുജന സാംസ്കാരിക സമിതി

പത്തനംതിട്ട:  പുത്തൻ തലമുറക്ക് മനസിലാക്കാനും ചരിത്രഏടുകളിൽ മറന്നുപോയ കലാകാരനും നവോർത്ഥന നായകരിൽ പ്രമുഖ സ്ഥാനിയനും ഒന്നാം കേരള നിയമസഭയിൽ പത്തനംതിട്ടയുടെ ആദ്യ എം എൽ എ യും ആയിരുന്ന തോപ്പിൽ ഭാസിയുടെ പൂർണകായപ്രതിമ...

എഡിഎം നവീൻ ബാബുവിന്റെ മരണം : കളക്ടർക്കെതിരെ ആരോപണം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും ആരോപണം.യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു . ജില്ലാ...
- Advertisment -

Most Popular

- Advertisement -