Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് നാളെ...

സംസ്ഥാനത്ത് നാളെ മുതൽ  ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം: ഒട്ടേറെ ട്രെയിനുകൾ വൈകിയോടും

തിരുവനന്തപുരം : ജനുവരി 7 മുതൽ ഫെബ്രുവരി ആദ്യവാരം വരെ കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസിൽ മാറ്റമുണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. ഈ കാലയളവിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകൾക്ക് ആരംഭ സ്റ്റേഷനുകളിൽ മാറ്റം വരുത്തുകയും ചെയ്യും.

ചില ട്രെയിനുകൾ 40 മുതൽ 50 മിനിറ്റ് വരെ വൈകിയോടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളുടെ പരിധിയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ​ഗതാ​ഗതത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കൊല്ലം–മച്ച്ലിപട്ടണം സ്പെഷ്യൽ (07104), കൊല്ലം–നരസപൂർ സ്പെഷ്യൽ (07106), തിരുവനന്തപുരം–ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (22633), ഹസ്രത്ത് നിസാമുദ്ദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ് (12618), മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് (22638), രാമേശ്വരം–തിരുവനന്തപുരം അമൃത എക്സ്‌പ്രസ് (16344) എന്നിവ നിശ്ചിത ദിവസങ്ങളിൽ വൈകിയോടാൻ സാധ്യതയുള്ള ട്രെയിനുകളുടെ പട്ടികയിലാണ്.

ആലപ്പുഴ–കണ്ണൂർ എക്സ്‌പ്രസ് (16307): ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 തീയതികളിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (12081): ഇതേ തീയതികളിൽ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് കോഴിക്കോട് അവസാനിപ്പിക്കും.

കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ (56603): ജനുവരി 21ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് യാത്ര അവസാനിപ്പിക്കും.നിലമ്പൂർ റോഡ്–കോട്ടയം എക്സ്‌പ്രസ് (16325): ജനുവരി 10, 20, 29 തീയതികളിൽ നിലമ്പൂർ റോഡിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും.

ആരംഭ സ്റ്റേഷനിൽ മാറ്റമുള്ള ട്രെയിനുകൾ

പാലക്കാട്–നിലമ്പൂർ റോഡ് പാസഞ്ചർ (56607): ജനുവരി 11, 18, 26, 27 തീയതികളിൽ രാവിലെ 6.32ന് ലക്കിടി സ്റ്റേഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. പാലക്കാട്– എറണാകുളം മെമു (66609): ജനുവരി 26ന് രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ട്രെയിൻ യാത്രക്കാരോട് യാത്രയ്ക്ക് മുമ്പ് പുതുക്കിയ സമയക്രമവും സ്റ്റേഷൻ വിവരങ്ങളും പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ നിർദ്ദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡയാലിസിസ് രോഗികൾ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു

ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ചികിത്സ പിഴവ് ആരോപിച്ചാണ് ആശുപത്രി അധികൃതർക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 29ന് ഹരിപ്പാട്...

നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി

തിരുവല്ല : പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍...
- Advertisment -

Most Popular

- Advertisement -