Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട്ട് കാര്‍...

പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു

പാലക്കാട് : കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ സംഭവത്തിൽ രണ്ടു കുട്ടികൾ മരിച്ചു.അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് മരിച്ചത് .അമ്മ എൽസി ഗുരുതരമായി പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അപകടമുണ്ടായത് .തീ ആളിക്കത്തുന്നതുകണ്ട് എത്തിയ സമീപവാസികൾ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എല്‍സിയെയും കുട്ടികളെയുമാണ് .കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റു .ഇവരുടെ പരിക്ക് സരമുള്ളതല്ല .

ഒന്നരമാസം മുമ്പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ കാന്‍സര്‍ ബാധിതനായി മരിച്ചത്. അസുഖബാധിതയായിരുന്ന എൽസി അവധിക്കു ശേഷം വ്യാഴാഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത് .ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറാട്ടുപുഴയില്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറില്‍ കോട്ടണ്‍: ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി പി പ്രസാദ്

ആലപ്പുഴ: കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്‌സി എല്‍സ 3 മുങ്ങിയ സംഭത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ ആറാട്ടുപുഴ തറയില്‍ക്കടവ് തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ കോട്ടണാണെന്നും അപകടകരമായതൊന്നുമില്ലെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു....

റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം തള്ളിയ നിലയിൽ: സെക്രട്ടറി പോലീസിൽ പരാതി നല്കി

റാന്നി : റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം  തള്ളിയ നിലയിൽ. സംഭവത്തെ തുടർന്ന്  പഞ്ചായത്ത് സെക്രട്ടറി  റാന്നി പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ്   ചാക്കിൽ കെട്ടിയും, വാരി...
- Advertisment -

Most Popular

- Advertisement -