Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഅപകടകാരികളായ രോഗാണുക്കളെ...

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി : 2 ചൈനീസ് ഗവേഷകർ പിടിയിൽ

വാഷിംഗ്‌ടൺ : അപകടകരമായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐഅറസ്റ്റ് ചെയ്തു. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഫ്യൂസേറിയം ഗ്രാമിനീറം എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ് ചെയ്തത് .

ഗോതമ്പ്, ബാര്‍ലി, നെല്ല്,ചോളം തുടങ്ങിയവയുടെ കതിരുകളെ ബാധിക്കുന്ന ഫംഗല്‍ രോഗബാധയ്ക്ക് കാരണമാകുന്ന ഫംഗസാണ് ഇത്‌ .ഈ ഫംഗസിലെ വിഷവസ്തു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടകരമാണ്.പിടിയിലായ ഗവേഷകർ ഇതേ രോഗാണുവിനെക്കുറിച്ചാണ് ചൈനയിലെ ഒരു സർവകലാശാലയിൽ പഠനം നടത്തുന്നത്. ഗവേഷണത്തിനായി ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തികസഹായവും അറസ്റ്റിലായ യുവതിക്ക് ലഭിച്ചിരുന്നു. ഫംഗസിനെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഗൂഢാലോചന, യുഎസിലേക്കുള്ള കള്ളക്കടത്ത്, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവജനക്ഷേമ ബോർഡ് മണിനാദം നാടൻപാട്ട് മത്സരം

ആലപ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ  ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണിനാദം നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. വെണ്മണി ആറ്റുപുറം കുടുംബ ഹാളിൽ സംഘടിപ്പിച്ച പരിപാടി  കേരള കലാമണ്ഡലം ഭരതനാട്യ...

മന്ത്രി വാസവൻ്റെ സാന്നിധ്യത്തിൽ നടന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ കയ്യാങ്കളി: ഒരു സെക്രട്ടറിയേറ്റംഗത്തിന് മർദ്ദനമേറ്റു.

പത്തനംതിട്ട :തെരെഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കയ്യാങ്കളി . രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിൽ മുതിർന്ന സെക്രട്ടറിയേറ്റ് അംഗത്തിന് മർദ്ദനമേറ്റു. പിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പുമായി...
- Advertisment -

Most Popular

- Advertisement -