പാലാ : പാലായിൽ സ്കൂട്ടറുകളും കാറും കൂട്ടിയിടിച്ചു രണ്ട് മരണം .പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്.അപകടത്തിൽ ജോമോളുടെ മകൾ അന്നമോൾക്ക് ഗുരുതരമായി പരുക്കേറ്റു.തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയാണ് അപകടം .
പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാലു വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് സ്കൂട്ടറുകളിൽ ഇടിച്ചത് .മകളെ സ്കൂളിൽ വിടാൻ പോകുകയായിരുന്നു ജോമോൾ. പാലായിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയായ ധന്യ ജോലിക്ക് പോകുകയായിരുന്നു.കാറിന്റെ അമിത വേഗതയാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.