Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് കാറും...

കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം

കൊല്ലം : കൊല്ലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം.ചടയമംഗലം കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം.3 പേർക്കു ഗുരുതര പരുക്കുണ്ട്. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.കാറിൽ 2 കുട്ടികൾ ഉൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്.ഇവർ ശബരിമലയിൽ ദർശനം നടത്തി മടങ്ങവേയാണ് അപകടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയില്‍ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ : ആലപ്പുഴ എഫ്സിഐ ഗോഡൗണിനു സമീപം രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു.അരൂക്കുറ്റി പള്ളാക്കല്‍ സലിംകുമാര്‍, പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരത്ത് നിന്നും...

നിറപുത്തരിക്കു ആറന്മുളയിൽ വിത്ത് വിതച്ചു

ആറന്മുള : ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കും ആറന്മുള  പാർഥസാരഥിസാരഥി ക്ഷേത്രത്തിലേക്കും നിറപുത്തരിക്കു ആറന്മുളമണ്ണിൽ കൃഷി ചെയ്ത് നെൽകതിർ സമർപ്പിക്കുന്നതിനായി ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ വിത്ത് വിതച്ചു. 2023 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -