ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഐസിസ് ഭീകരരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും ഭോപ്പാലിലും നടത്തിയ റെയ്‌ഡിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് .പ്രതികൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും ഡൽഹിയിൽ ഒരു വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി .അവരുടെ കൈവശം ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തുവെന്നും ഡൽഹി പോലീസ് അറിയിച്ചു.അറസ്റ്റിലായവർ സൂയിസൈഡ് ആക്രമണങ്ങൾക്ക് പരിശീലനം നേടിയിരുന്നു .കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരികയാണ്.






