ആലപ്പുഴ : എടത്വയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങളുടെ മക്കളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന് (29),പതിമൂന്നിൽചിറ സുബീഷ് (27) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.15 ഓയോടെ പച്ച ജംഗ്ഷന് സമീപമാണ് അപകടം നടന്നത് .
തകഴി ഭാഗത്ത് നിന്ന് വന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മണിക്കുട്ടന് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.സുബീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു






