ഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി.ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാൻ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് പണം കണ്ടെത്തിയത് .സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി കൊളീജിയം വിളിച്ചുചേർത്ത് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു തിരിച്ചയയ്ക്കാൻ ശുപാർശ ചെയ്തു.
ജസ്റ്റിസ് വർമ്മ ഔദ്യോഗിക വസതിയിൽ ഇല്ലായിരുന്ന സമയത്താണ് തീ പിടുത്തമുണ്ടായത് .കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോർസ് എത്തി തീ അണച്ചു. തുടർന്ന് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനിടയിലാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം ഫയർ ഫോഴ്‌സും പോലീസും കണ്ടെത്തിയത്. പോലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയിലെത്തിച്ചു .തുടർന്ന് പണം കണ്ടെത്തിയ വിവരം കേന്ദ്ര സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു .
യശ്വന്ത് വർമ്മയിൽനിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്ന് സുപ്രീം കോടതി കൊളീജിയം യോഗത്തിൽ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ യശ്വന്ത് വർമ പ്രതികരിച്ചിട്ടില്ല.