ന്യൂഡൽഹി : ജെ പി സി ശുപാർശകളോടെയുള്ള പുതിയ വഖഫ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി .കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു വഖ്ഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ശേഷം സംയുക്ത പാർലമെന്ററി സമിതിക്ക് കൈമാറിയ ബില്ലിൽ ജെപിസി നിർദ്ദേശിച്ച 14 ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. പരിഷ്കരിച്ച ബിൽ ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ പാർലമെൻറിൽ അവതരിപ്പിക്കുമെന്നാണ് വിവരം.