Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻബാബുവിൻ്റെ കുടുംബത്തെ ...

നവീൻബാബുവിൻ്റെ കുടുംബത്തെ  കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു

പത്തനംതിട്ട : അന്തരിച്ച കണ്ണുർ എ ഡി എം നവീൻബാബുവിൻ്റെ വീട്  കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

പെട്രോൾ പമ്പുകൾക്ക് കഴിഞ്ഞ 25 വർഷത്തിനിടെ നൽകിയ എല്ലാ എൻഓ സികളും പരിശോധിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. രണ്ടു മൂന്ന് ദിവസത്തിനകം, അല്ലെങ്കിൽ ഒരാഴ്ച്ചക്കകം ഇതിനായുള്ള നീക്കങ്ങൾ തുടങ്ങുമെന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. പെട്രോളിയം മന്ത്രാലയത്തിൻ്റെ നിയമങ്ങളെ മറികടന്ന് കാര്യങ്ങൾ നീക്കിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാവും . കേന്ദ്ര തലത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവീൻ ബാബുവിൻ്റെ കുടുംബം നിലവിൽ യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. തൻ്റെ വരവ് ആശ്വാസകരമായെന്ന് കുടുംബം അറിയിച്ചു. മാധ്യമങ്ങൾക്കുള്ള തുപോലെ തനിക്കും സംശയമുണ്ടെന്നും സുരേഷ് ഗോപി  പറഞ്ഞു.

ബിജെപി ജില്ല അധ്യക്ഷൻ അഡ്വ. വി. എ. സൂരജ്, ജനറൽ സെക്രട്ടറി അഡ്വ. കെ ബിനുമോൻ, ദേശീയ കൌൺസിൽ അംഗം വിക്ടർ ടി തോമസ്,ഗോപാലകൃഷ്ണ കർത്താ, അഡ്വ. ഷൈൻ ജി കുറുപ്പ്, മലയാലപ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സന്തോഷ്‌കുമാർ ഉൾപ്പെടെ ബി. ജെ. പി നേതാക്കളും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

ബെംഗളൂരു : മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. എംഎസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാംവർഷ വിദ്യാർത്ഥിയായ വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്....

പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ വീട്ടിൽ എസ്. സുധി (23) ആണ് പിടിയിലായത്. സ്നേഹത്തിലായിരുന്ന പെൺകുട്ടിയെ...
- Advertisment -

Most Popular

- Advertisement -