Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയുടെ റംസാൻ,...

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച്  സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകളിൽ ഫെയറിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . മാർച്ച് 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും. മാർക്കറ്റിൽ നിലവിലെ ഉൽപ്പന്നത്തിന്റെ വിലയെ അപേക്ഷിച്ച് 40% വരെ വിലക്കുറവാണ് ഫെയറുകളിലുള്ളത്.

285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കാണ് സപ്ലൈകോ നൽകുന്നത്. മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനം വിലകുറച്ച് വില കുറച്ച് നൽകുന്നതിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടി വരുന്നു. അതു കൂടാതെ മറ്റ് ഉൽപ്പനങ്ങൾ ഏകദേശം 15 മുതൽ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും നടത്തിയിട്ടുണ്ട്.ഏറ്റവും കൂടുതൽ വിൽപ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയിൽ 85, 120 രൂപ വില വരുമ്പോൾ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നൽകുന്നത്.

സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം വിലക്കുറവുണ്ട്. പൊതുജനങ്ങൾ പരമാവധി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു. ആന്റണി രാജു എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ: ആലപ്പുഴ ജില്ലയിൽ  നാല് താലൂക്കുകളിലായി 26 ദുരിതാശ്വാസക്യാമ്പുകൾ

ആലപ്പുഴ: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 ക്യാമ്പുകളിലായി 851 കുടുംബങ്ങളെയാണ്   മാറ്റി പാർപ്പിച്ചിരിക്കുന്നത്. അമ്പലപ്പുഴ താലൂക്കിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 715 കുടുംബങ്ങളും  കുട്ടനാട് താലൂക്കിൽ അഞ്ചു...

വിജ്ഞാന ആലപ്പുഴ തൊഴിൽമേള : രജിസ്ട്രേഷന് വൻ തിരക്ക്

ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ വേദിയിൽ രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ വാർ റൂം സജ്ജീകരിച്ച് ജില്ലാ പഞ്ചായത്ത്. തിരക്ക് കൂടിയതോടെ തൊഴിൽമേളയുടെ സുഗമമായ നടത്തിപ്പിനായാണ് രജിസ്ട്രേഷൻ നടപടികൾ അതിവേഗത്തിലാക്കാൻ വാർറൂം സജ്ജികരിച്ചത്.  20...
- Advertisment -

Most Popular

- Advertisement -