വാഷിംഗ്ടൺ : അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈന സമുദ്രാതിർത്തിയിൽ തകർന്നു വീണു.നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവുമാണ് കടലിൽ തകർന്നു വീണത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.ആളപായമില്ല
വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സില്‍ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എംഎച്ച് 60 ആർ ഹെലികോപ്റ്റർ തകർന്ന് വീണത്. അരമണിക്കൂറിന് ശേഷം ബോയിംഗ് എഫ് , എ-18 എഫ് സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനവും തകർന്നു വീഴുകയായിരുന്നു.അപകടങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചു.






