ന്യൂഡൽഹി : നാല് ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കുടുംബവും ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാമളത്തിൽ സ്വീകരിച്ചു.
ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും. തുടർന്ന് അത്താഴവിരുന്നിലും പങ്കെടുക്കും. ഭാര്യ ഉഷ വാൻസീനും മക്കൾക്കുമൊപ്പം നടത്തുന്ന നാല് ദിവസത്തെ സന്ദർശനത്തിൽ ജയ്പൂർ, ആഗ്ര, അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളിൽ ജെ ഡി വാൻസ് സന്ദർശിക്കും. പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനത്തിന് പ്രാധാന്യം ഉണ്ട് .