തിരുവല്ല: വി. എൻ. സമാജം 42 ആം നമ്പർ ശാഖയുടെ സപ്തതി വാർഷികം നടന്നു. പ്രസിഡണ്ട് നാരായണൻ നായർ പതാക ഉയർത്തി. അഴിയിടത്തുചിറ ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻറ് മണിലാൽ.വി.ജി. വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ കോർഡിനേറ്റർ വിനോദ്. പി. ആർ. മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ബിന്ദു നന്ദകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. റ്റി. കെ. ജനാർദ്ദനൻ, പി. കെ. ഗോപി ദാസ്, മോഹന കുമാർ , ഇ.കെ. ഗോപി നാഥൻ, വി.എൻ. രാജേന്ദ്ര കുമാർ എന്നിവർ പ്രസംഗിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി.