തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നള്ളിപ്പ് ഏപ്രിൽ 19 വെള്ളിയാഴ്ച മുതൽ 23 ചൊവ്വാഴ്ച വരെ തൻ കരകളിൽ നടക്കും. കാലാവസ്ഥയുടെ പരിതാപകരമായ അവസ്ഥയാൽ മറ്റു കരകളിൽ ഈ വർഷം പറക്കെഴുന്നള്ളിപ്പ് പോകുന്നതല്ലെന്നും മറ്റു കരയിലുള്ളവർക്ക് ബുധനാഴ്ച(24) രാവിലെ മുതൽ വൈകിട്ട് വരെ ക്ഷേത്രത്തിൽ വന്ന് പറ ഇടുവാൻ സാധിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു .ബുധനാഴ്ച രാത്രി 7 മണിക്ക് കടപ്ര ദുർഗ്ഗ ദേവിക്ഷേത്രത്തിൽ നിന്നും അൻപൊലി എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. തുടർന്ന് അൻപൊലി, അകത്തെഴുന്നള്ളിപ്പ്,ആകാശദീപകാഴ്ച്ച എന്നിവയും നടക്കും