കണ്ണൂർ : വളപട്ടണം അരിവ്യാപാരിയുടെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും പവന്‍ സ്വര്‍ണവും കവർന്ന കേസിൽ അയല്‍വാസി കസ്റ്റഡിയിൽ .വീട്ടുമ കെ .പി അഷ്റഫിന്റെ അയല്‍വാസി ലിജീഷാണ് കസ്റ്റഡിയിലായത് .കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ ലിജീഷിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് കണ്ടെടുത്തു .
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷ്റഫിന്റെ വീട്ടിനുള്ളിൽ 20നും 21നും ഇയാൾ കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു .എന്നാൽ മുഖം വ്യക്തമായിരുന്നില്ല. അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.പ്രതിയെ പോലീസ് ചോദ്യം ചെയ്‌തു വരുന്നു.