കോട്ടയം : വാഴൂർ പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഞായറാഴ്ച നടക്കും. 28 – ന് രാവിലെ 8 ന് വിശുദ്ധ കുർബാന ഫാ. കുറിയാക്കോസ് മാണി കന്നുകുഴിയിൽ, വൈകിട്ട് 5.30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ പള്ളിയുടെ പ്രധാന കവാടത്തിൽ സ്വീകരിക്കും.
തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം ,വലിയ പെരുന്നാൾ സന്ദേശം ഫാ. അനൂപ് ഏബ്രഹാം മാനേജർ പാമ്പാടി മാർ കുറിയാക്കോസ് ദയറാ, വൈകിട്ട് 7.30 ന് വൈദികരുടെ കബറിങ്കലും സെമിത്തേരിയിലും പ്രത്യേക പ്രാർത്ഥന. 8 ന് ചരിത്രപ്രസിദ്ധമായ വലിയ പ്രദക്ഷിണം. 9:30 ന് പരിശുദ്ധ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ്വ് നൽകും.
പ്രധാന ദിനമായ 29 -ന് 7ന് പ്രഭാത നമസ്കാരം 8 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന 9 ന് പെരുന്നാൾ സന്ദേശം, പെരുന്നാൾ പ്രദക്ഷിണം 10 ന് മാർ ഗ്രിഗോറിയോസ് കുരിശിങ്കലേക്ക് പ്രദക്ഷിണം, ശ്ലൈഹിക വാഴ് വ് ,നേർച്ച വിതരണം സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.






