തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന തർക്കത്തിൽ സമവായത്തിനായി മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി .മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ലോക്ഭനിലെത്തി ഗവർണറെ കണ്ടെങ്കിലും തർക്കത്തിൽ സമവായം ഉണ്ടായില്ല.ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രിമാരോട് ചോദിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും അറിയിച്ചു.കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കത്തിന് ശ്രമമുണ്ടായത്.






